റിപ്പബ്ലിക്ക് ദിന കർഷക സമരത്തിന്റെ പശ്ചാതലത്തിൽ വ്യാജ പ്രചരണങ്ങൾ നടത്തി എന്ന പേരിൽ കേന്ദ്ര സർക്കാർ പൂട്ടാൻ പറഞ്ഞ 1,435 അക്കൗണ്ടുകളിൽ 97 ശതമാനവും വിജയകരമായ രീതിയിൽ തന്നെ ട്വിറ്റർ മരവിപ്പിച്ചിരിക്കുന്നു.
ഒരു ഘട്ടത്തിൽ സർക്കാറിന്റെ വാദങ്ങൾക്കും വിമർശനങ്ങൾക്കുമെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച ഈ ട്വിറ്റർ എങ്ങനെയാണ് ഇത്രയും പെട്ടന്ന് കോലം മാറിയത് ?.
അതിനുള്ള ഉത്തരം ഒന്നേയുള്ളു. അത് ഫെയ്സ്ബുക്ക് മുന്നേ ചെയ്ത ചില അടവുകൾ മാത്രം. കേന്ദ്ര വാർത്താ വിതരണ - പ്രക്ഷേപണ മന്ത്രി രവിശങ്കർ പ്രസാദ് പ്രത്യക്ഷത്തിൽ ഫേസ്ബുക്ക്, യൂട്യൂബ്, ലിങ്ക്ഡ് എന്നിവയെ പേരെടുത്ത് മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും അത് അതുക്കും മുന്നെ തന്നെ ആർ എസ് എസ്സിന് മുന്നിൽ മുട്ടു മടക്കിയിട്ടുണ്ട്. അതിലൊരഗത്വം ട്വിറ്ററും നേടിയതാണ്.
1 Comments