വിദ്യാർത്ഥി ജീവിതം ഏറ്റവും വിലപ്പെട്ടതാണെന്ന് പഠന കാലം കഴിഞ്ഞപ്പോൾ ആണ് ഓർത്തത്, മതപരമായി ദർസിൽ എട്ട് വർഷത്തെ പഠനവും ഒരു വർഷം കോളേജിലെ പഠനവും അതിനോട് കൂടെ ഭൗതിക പഠനം ഡിഗ്രി വരെയും പഠിച്ചതിന് ശേഷമാണ് ജോലിയിലേക്ക് കയറാൻ സമയം ആയത്.

ജോലി അന്വേഷിച്ച് പലരോടും അന്വേഷിച്ച് ലഭിച്ചില്ല.അങ്ങനെ റമളാൻ കഴിഞ്ഞ് ഒരു മാസം ജോലിയില്ലാതെ വീട്ടിൽ നിൽക്കേണ്ടി വന്നു. അങ്ങനെയിരിക്കുമ്പോൾ ആണ് എൻ്റെ ഒരു സുഹൃത്ത് മുഖേന ജോലിക്ക് അവസരം ലഭിച്ചത്.

എന്റെ അയൽ നാടായ വേങ്ങരയിലുള്ള AL IHSAN ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒരു അദ്ധ്യാപകനായിട്ട്, അവിടെ കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിചില്ല, കാരണം അവിടെ ലഭിക്കണമെങ്കിൽ കുറച്ച് എക്സ്പീരിയൻസ് വേണം എന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്. അവിടെ ഒരു മദ്രസ അദ്ധ്യാപകൻ ആയി ജോലി ലഭിച്ചതിൽ ഏറെ സന്തോഷിച്ചു. അങ്ങനെ അവിടെ സേവനം ആരംഭിച്ചു.

കൂടെയുള്ള സഹ അദ്ധ്യാപകൻമാരോട് നല്ല രീതിയിൽ സൗഹൃദം പങ്കിട്ടും തമാശകൾ പറഞ്ഞുമായിരുന്നു അവരോട് പെരുമാറിയിരുന്നത്.

എനിക്ക് അവിടെ ക്ലാസ്സ്‌ എടുക്കാൻ അവസരം ലഭിച്ചത് 2,6 എന്നീ ക്ലാസുകൾ ആയിരുന്നു. ക്ലാസ്സ്‌ 2-ലെ കുട്ടികൾ വളരെ ചെറിയ കുട്ടികൾ ആയതിനാൽ വളരെ രസകരമായ രീതിയിൽ ആയിരുന്നു ക്ലാസ്സ്‌ എടുത്തിരുന്നത്. ക്ലാസ്സ്‌ 6-ലെ കുട്ടികൾക്കും അതിന്റെതായ രീതിയിലും ക്ലാസ്സ്‌ എടുക്കാൻ സാധിച്ചു. ചില കുട്ടികൾ പാഠ പുസ്തകത്തിൽ നിന്ന് സംശയങ്ങൾ ചോദിക്കാറുണ്ടായിരുന്നു, ക്ലാസ്സിൽ വെച്ചും വീട്ടിൽ പോയാൽ വാട്സാപ്പ് വഴിയും പാഠ ഭാഗത്തിൽ നിന്നുള്ള സംശയങ്ങൾ ചോദിച്ചിരുന്നു. അതിനൊക്കെ കൃത്യമായ മറുപടി പറയാൻ കഴിഞ്ഞു. അങ്ങനെ ആ സ്ഥാപനത്തിലെ ജീവിതം വളരെ സന്തോഷത്തോടെ യാണ് കടന്നു പോയത്

അവിടെ ആദ്യം നടന്ന ഒരു പരീക്ഷയിൽ ഒരു പാഠ പുസ്തകത്തിലെ ചോദ്യങ്ങൾ ഉണ്ടാക്കാൻ എനിക്കായിരുന്നു അവസരം ലഭിച്ചത്.

ആ നിമിഷം ഞാൻ എന്റെ പഠനകാലത്തെ കുറിച്ചു ചിന്തിച്ചു "ഞാൻ പഠിക്കുന്ന കാലത്തെ പരീക്ഷകളിൽ വരുന്ന ചോദ്യ പേപ്പർ കാണുമ്പോൾ ആദ്യം കുറച്ച് ഭയവും പിന്നെ കുറച്ച് സന്തോഷവും ആയിരുന്നു ലഭിച്ചിരുന്നത്"

അത് കൊണ്ട് തന്നെ എനിക്ക് പരീക്ഷയുടെ ചോദ്യ പേപ്പർ നിഷ്പ്രയാസം ഉണ്ടാക്കാൻ സാധിച്ചു.

കൂടെയുള്ള സഹ അദ്ധ്യാപകൻമാരെ പോലെ ഞാൻ പഠിപ്പിക്കുന്ന വിദ്യാർത്ഥികളോടും വളരെ നല്ല രീതിയിൽ പെരുമാറാൻ കഴിഞ്ഞു. അവരോട് തമാശ പറഞ്ഞും അവരെ സന്തോഷിപ്പിച്ചുമായിരുന്നു ക്ലാസ് എടുത്തിരുന്നത്.

കഴിഞ്ഞ സെപ്റ്റംബർ 5 അദ്ധ്യാപക ദിന(TEACHERS DAY)ത്തോടനുബന്ധിച്ചു എനിക്ക് വിദ്യാർത്ഥികളിൽ നിന്നും ലഭിച്ച സ്നേഹ സമ്മാനം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.

പഠന കാലത്തെ രസങ്ങളും സന്തോഷങ്ങളും വളരെയധികം വലുതാണെന്ന് കുട്ടികളുടെ തമാശകളും കളി ചിരിയും കാണുമ്പോൾ മനസ്സിലാവുന്നു.

ചില സാഹചര്യം കാരണത്താൽ വേങ്ങര AL IHSAN ENGLISH MEDIUM സ്കൂളിൽ നിന്നും പിരിയേണ്ടി വന്നപ്പോൾ അവസാനമായി ക്ലാസ്സിൽ നിന്നും കുട്ടികൾക്ക് വളരെയധികം വിഷമം ഉണ്ടായിരുന്നു, ചില കുട്ടികളുടെ കണ്ണുകളിൽ നിന്നും വേർപാടിന്റെ കണ്ണു നീര് വരെ വന്നു.

അല്ലാഹു ആ വിദ്യാർത്ഥികളെ ഉന്നത സ്ഥാനങ്ങളിൽ എത്തിക്കട്ടെ, ആമീൻ

✍🏻സ്വാലിഹ് സൈനി ഒതുക്കുങ്ങൽ