റിയാദ്: ഇന്ന് രാവിലെ ദമാമില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന ഇന്‍ഡിഗോ വിമാനം റദ്ദാക്കി. ബോര്‍ഡിംഗ് പാസ് നല്‍കി വിമാനത്തില്‍ കയറ്റിയ യാത്രക്കാരെ തിരിച്ചിറക്കിയാണ് സര്‍വീസ് റദ്ദാക്കിയത്. യന്ത്രത്തകരാറാണ് കാരണമെന്ന് കമ്പനി അതികൃതര്‍ അറിയിച്ചു. എന്നാല്‍ യാത്രക്കാര്‍ക്ക് ആവശ്യമായ താമസ-ഭക്ഷണ സൗകര്യങ്ങളൊന്നും നല്‍കാത്തതില്‍ പ്രതിഷേധം ശക്തമാണ്.