വെള്ളിയാഴ്ച ഇരു ഹറമുകളിലും മസ്ജിദുൽ അഖ്സക്കും ഫലസ്തീനികൾക്കും വേണ്ടി പ്രാർത്ഥനാ. വിശ്വാസികളുടെ കണ്ഠമിടറിയുള്ള പ്രാർത്ഥന മസ്ജിദുൽ ഹറാം ഇമാം ശൈഖ് ഉസാമ ഖയ്യാത്തിന്റെ നേതൃത്വത്തിലാണ് മക്ക മസ്ജിദുൽ ഹറം പള്ളിയിൽ നടന്നത്. ജുമുഅയുടെ ഭാഗമായ ഖുതുബയുടെ അവസാനത്തിലായിരുന്നു പ്രാർഥന നടന്നത്. ഹറം ഇമാമും ഖതീബുമായ ശൈഖ് ഉസാമ ഖയ്യാത്ത് തന്റെ പ്രാർത്ഥനക്കിടെ വിതുമ്പലടക്കാൻ ഏറെ പാടുപെട്ടു.

പ്രാർഥനക്കിടെ വിതുമ്പുകയും കണ്ഠമിടറുകയും ചെയ്തതോടെ പ്രാർഥന പൂർത്തിയാക്കാൻ സാധിക്കാതെ ഏതാനും നിമിഷങ്ങൾ തേങ്ങിക്കരഞ്ഞു. തുടർന്ന് കണ്ഠമിടറി പ്രാർഥന പൂർത്തിയാക്കുകയായിരുന്നു. ഇരു ഹറമുകൾ കൂടാതെ, രാജ്യത്തെ മിക്ക പള്ളികളിലും ജുമുഅ ഖുതുബയിലെ പ്രാർഥനയിൽ ഫലസ്തീൻ വിഷയം ഉൾപ്പെടുത്തിയിരുന്നു.


മസ്ജിദുൽ അഖ്സയെ മോചിപ്പിക്കണമെന്നും ഫലസ്തീനിലെ സഹോദരങ്ങളെ പിന്തുണക്കണമെന്നും സഹായിയായി അവർക്കൊപ്പം ഉണ്ടാകണമെന്നും ഇസ്റാഈൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരെ

വീരമൃത്യുവരിച്ചവരുടെ ഗണത്തിൽ ഉൾപ്പെടുത്തി പ്രതിഫലം നൽകണമെന്നും ദുർബലരോട് കരുണ കാണിക്കണമെന്നും സർവശക്തനോട് ഇമാം ആവർത്തിച്ച് പ്രാർഥിച്ചു. ഫലസ്തീനികൾക്കു വേണ്ടിയുള്ള പ്രാർഥന ഒന്നേമുക്കാൽ മിനിറ്റ് സമയം നീണ്ടുനിന്നു.


 ഇന്നലെ സംസ്ഥാനത്ത് മസ്ജിദുകളിൽ  ജുമുഅക്ക് ഫലസ്തീനികൾക്ക് വേണ്ടി  പ്രത്യേക പ്രാർത്ഥന നടന്നു