ഇന്ത്യയ്ക്ക് തുടര്‍ച്ചയായ അഞ്ചാം വിജയവും ന്യൂസിലന്‍ഡിന്റെ ആദ്യ പരാജയവുമാണി



ധര്‍മ്മശാല: ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ അഞ്ചാം വിജയം. ധര്‍മ്മശാലയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ നാല് വിക്കറ്റിന് ന്യൂസിലന്‍ഡിനെ തകര്‍ത്തെറിഞ്ഞു. ന്യൂസിലന്‍ഡ് മുന്നോട്ട് വെച്ച 274 റണ്‍സെന്ന വിജയലക്ഷ്യം 48-ാം ഓവറില്‍ വെറും ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു


ന്യൂസിലന്‍ഡിന്റെ ആദ്യ പരാജയമാണിത്. വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഇന്ത്യക്ക് ആവേശവിജയം സമ്മാനിച്ചത്. വിജയത്തോടെ ഇന്ത്യ പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്തി