ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് യുദ്ധത്തിനിടെ കനത്തം ദുരിതംപേറുന്ന ഗാസയിലെ ജനങ്ങള്‍ക്ക് സഹായങ്ങളയച്ച് ഇന്ത്യ. മെഡിക്കല്‍-ദുരന്ത നിവരാണ സാമഗ്രികളാണ് വ്യോമസേനാ വിമാനത്തിൽ കയറ്റി അയച്ചത്.
ജീവന്‍രക്ഷാ മരുന്നുകള്‍, ശസ്ത്രക്രിയാ വസ്തുക്കള്‍, ടെന്റുകള്‍, സ്ലീപ്പിങ് ബാഗുകള്‍, ടാര്‍പോളിനുകള്‍, ശുചീകരണ വസ്തുക്കള്‍, ജല ശുദ്ധീകരണ ടാബ്ലറ്റുകള്‍ തുടങ്ങിയ വസ്തുക്കൾ അടങ്ങിയതാണ് ഇന്ത്യ അയച്ച സഹായമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 'പലസ്തീനിലെ ജനങ്ങൾക്ക് ഇന്ത്യൻ ജനതയുടെ സമ്മാനം' എന്ന് സഹായ പായ്ക്കുകളിൽ ഒട്ടിച്ചിട്ടുണ്ട്.

0 Comments