തുടക്കത്തില്‍ ടെക്സ്റ്റ് സ്റ്റാറ്റസുകള്‍ക്കായാണ് ഈ ഫീച്ചര്‍ കൊണ്ടുവരിക.

വാട്‌സ്ആപ്പില്‍ സ്റ്റാറ്റസ് ഇടുന്നത് ഇഷ്ടപ്പെടുന്ന നിരവധിപേരുണ്ട്. എന്നാല്‍ തിരക്കുള്ള ദിവസങ്ങളില്‍ പ്രിയപ്പെട്ടവരുടെ സ്റ്റാറ്റസുകള്‍ കാണാന്‍ പലർക്കും സമയം കിട്ടാറുമില്ല. ഇപ്പോഴിതാ ഇതിന് പരിഹാരമൊരുക്കുകയാണ് വാട്‌സ്ആപ്പ്. സ്റ്റാറ്റസിന്‍റെ സമയപരിധി നേട്ടാന്‍ പദ്ധതിയിടുകയാണ് കമ്പനി. രണ്ടാഴ്ചത്തേക്ക് നീട്ടാനാണ് ആലോചിക്കുന്നത്.


നിലവില്‍ 24 മണിക്കൂറാണ് സ്റ്റാറ്റസ് സമയപരിധി. ആ സമയം അവസാനിക്കുമ്പോള്‍ ഓട്ടോമിറ്റിക്കായി സ്റ്റാറ്റസ് നീക്കം ചെയ്യപ്പെടുന്ന രീതിയിലാണ് ക്രമീകരണം. സ്റ്റാറ്റസ് എത്രനാള്‍ കാണണമെന്ന് ഉപയോക്താവിന് തീരുമാനിക്കാന്‍ കഴിയുന്നവിധം ഓപ്ഷന്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ കൊണ്ടുവരിക എന്നാണ് റിപ്പോർട്ട്.