ദുബൈ: ഗസ്സയിൽ യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ഫലസ്തീനികൾക്ക് മാനുഷിക സഹായമെത്തിക്കാൻ കാമ്പയിൻ പ്രഖ്യാപിച്ച് യു.എ.ഇ. 'ഗസ്സക്ക് വേണ്ടി അനുകമ്പ' എന്ന തലക്കെട്ടിലാണ് കാമ്പയിൻ. ഇതിന്റെ ഭാഗമായി രാജ്യത്ത് വിവിധ ഭാഗങ്ങളിൽ സഹായവസ്തുക്കൾ ശേഖരിക്കുന്നതിന് പ്രത്യേക കേന്ദ്രങ്ങൾ തുറക്കും. വിവിധ ജീവകാരുണ്യ സംഘടനകൾ, വളണ്ടിയർ കേന്ദ്രങ്ങൾ, സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചാണ് കാമ്പയിൻ.