കഴിഞ്ഞ ദിവസം അപ്രതീക്ഷിത നീക്കത്തിൽ സൗദി കിരീടാവകാശിയും ഇറാൻ പ്രസിഡന്‍റും ഗസ്സ വിഷയം ചർച്ച ചെയ്തിരുന്നു
റിയാദ്: ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് അറബ് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ അറബ് ലീഗിന്റെ അടിയന്തര യോഗം ആവശ്യപ്പെട്ടു. ഗസ്സയിലേക്ക് സഹായമെത്തിക്കാൻ അന്താരാഷ്ട്ര ഇടപെടലിനും കെയ്റോയിൽ ചേർന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗം ആഹ്വാനം ചെയ്തു. ഇതിനിടെ, അപ്രതീക്ഷിത നീക്കത്തിൽ ഗസ്സ വിഷയത്തിൽ സൗദി കിരീടാവകാശിയും ഇറാൻ പ്രസിഡന്‍റും ചർച്ച നടത്തി. പ്രശ്നപരിഹാരത്തിന് യോജിച്ച് പ്രവർത്തിക്കുന്നതായി ഇരുവരും പറഞ്ഞു.

0 Comments