തെല്‍ അവിവ്: ഫലസ്തീൻ സംഘർഷം 19 ദിവസം പിന്നിടുമ്പോൾ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 6,500 കവിഞ്ഞു. ഇവരിൽ 2,700 ലേറെ പേരും കുട്ടികളാണ്. കടുത്ത ഉപരോധത്തിൽ വീർപ്പുമുട്ടുന്ന ഗസ്സക്ക് മേൽ ഇസ്രായേൽ വ്യോമാക്രമണം തുടരുകയാണ്. ഐക്യരാഷ്ട്ര സഭയിൽ ഈ വിഷയത്തിൽ യു.എസും റഷ്യയും രണ്ട് പ്രമേയങ്ങൾ അവതരിപ്പിച്ചെങ്കിലും രണ്ടും തള്ളി. അതിനിടെ, ഇസ്രായേൽ സൈന്യം കരയുദ്ധത്തിന് തയാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ടെലിവിഷനിലൂടെ ജനങ്ങളെ അറിയിച്ചു.