ഗസ്സസിറ്റി: ഗസ്സയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേൽ. 24 മണിക്കൂറിനിടെ 182 കുട്ടികളുൾപ്പെടെ 436 പേരാണ് കൊല്ലപ്പെട്ടത്. ഗസ്സ അതിർത്തി കടന്ന് റെയ്ഡ് നടത്തുന്നുണ്ടെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. മൂന്നാംദിനവും അവശ്യവസ്തുക്കളുമായി 20 ട്രക്കുകൾ ഗസ്സയിൽ പ്രവേശിച്ചു.


15 ദിവസം പിന്നിട്ട യുദ്ധത്തിലെ ഏറ്റവും രക്തരൂഷിതമായ 24 മണിക്കൂറാണ് കടന്നുപോയത്. അഭയാർഥി ക്യാമ്പും പാർപ്പിട സമുച്ഛയങ്ങളും ഉൾപ്പെടെയാണ് ഇസ്രായേൽ ആക്രമിച്ചത്. ഇതോടെ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5,000 പിന്നിട്ടു. 1500ലേറെ പേർ ഇപ്പോഴും തകർന്ന കെട്ടിടങ്ങൾക്കടിയിലാണ്. അൽ ഖുദ്സ്, അൽ ശിഫ ആശുപത്രികൾക്ക് സമീപവും വ്യോമാക്രമണമുണ്ടായി.