ഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ ഇന്നലെ രാത്രി 400ലധികം പേർ കൊല്ലപ്പെട്ടു. ജബലിയ്യ അഭയാർഥി ക്യാമ്പിൽ മാത്രം 30 പേരാണ് കൊല്ലപ്പെട്ടത്. ഗസ്സയിലെ ആശുപത്രികൾക്ക് നേരെയും ഭീഷണിയുണ്ട്. രോഗികളെ ഒഴിപ്പിച്ചില്ലെങ്കിൽ ആശുപത്രികൾ തകർക്കുമെന്നാണ് ഇസ്രായേലിന്റെ ഭീഷണി. ഗസ്സയിലെ അൽ ശിഫ, അൽ ഖുദ്സ് ആശുപത്രികൾക്കടുത്ത് വ്യോമാക്രമണം നടന്നിരുന്നു.
യുഎസ്,യു.കെ,കാനഡ,ഫ്രാൻസ്,ജർമനി ഇറ്റലി എന്നീ അഞ്ച് പാശ്ചാത്യരാജ്യങ്ങളാണ് ഇസ്രായേലിന് പിന്തുണ നൽകിയിരിക്കുന്നത്. ഭീകരതയ്‌ക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നാണ് പ്രസ്താവനയിലൂടെ രാജ്യങ്ങള്‍ അറിയിച്ചത്.
.jpeg)
0 Comments