രണ്ടോ അതിലധികമോ രാജ്യങ്ങളിൽ സന്ദർശനം നടത്താൻ ആഗ്രഹിക്കുന്ന മലയാളികളടക്കമുള്ള വർക്ക് സന്തോഷ വാർത്ത. യുഎഇയും സഊദി അറേബ്യയും ഉൾപ്പെടെ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാൻ പുതിയ വിസയായ ഏകീകൃതവിസ വരുന്നതോടെ ഗൾഫ് രാജ്യങ്ങളിലെ സ്വദേശി പൗരന്മാർക്കും വിദേശികൾക്കും സ്വതന്ത്രമായി ആറ് ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്താം.വിവിധ ഗൾഫ് രാജ്യങ്ങളിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും കുറഞ്ഞ തുകയിലുള്ള വിസയിലൂടെ ഒരൊറ്റ സന്ദർശനത്തിൽ കണ്ട് മടങ്ങാൻ കഴിയുമെന്നതാണ് ആകർഷകമായ കാര്യം. സഊദി അറേബ്യ, യു എ ഇ എന്നിവക്ക് പുറമെ ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ എന്നിവയാണ് ഏകീകൃത വിസ പദ്ധതിയിൽ വരുന്ന മറ്റു രാജ്യങ്ങൾ. മലയാളികൾ ഉൾപ്പെടെയുള്ള സന്ദർശകർക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുന്നതാണ് പുതിയ പദ്ധതി. യു.എ.ഇ., സഊദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ രാജ്യങ്ങളിൽ യൂറോപ്യൻമാതൃകയിൽ വിവിധ രാജ്യങ്ങളിലൂടെ കരമാർഗമുള്ള സഞ്ചാരവും പുതിയ ഏകീകൃതവിസയുടെ സാധ്യതയാണ്. ഇപ്പോൾ ഇന്ത്യയിൽനിന്ന് ഏതെങ്കിലും യൂറോപ്യൻ രാജ്യത്ത് വിമാനമാർഗം എത്തിയശേഷം സഞ്ചാരസാധ്യതകൾ. കുറഞ്ഞചെലവിലുള്ള റോഡ് മാർഗം മറ്റുരാജ്യങ്ങളിലെത്തുന്ന സഞ്ചാരരീതിയുണ്ട്. ഗൾഫ് മേഖലയിലും ഇത്തരം വിപുലപ്പെടുത്തുന്നതാകും പുതിയ ഏകീകൃത വിസ സംവിധാനം.


നിലവിൽ ട്രാൻസിറ്റ് വിസയോ മറ്റേതെങ്കിലും തരത്തിലുള്ള വിസയോ എടുത്ത ശേഷമാണ് ഇങ്ങനെ യാത്ര സാധ്യമാകുന്നത്. എന്നാൽ, പുതിയ സംവിധാനം വരുന്നതോടെ ഒറ്റ വിസയിൽ തന്നെ എല്ലാ രാജ്യങ്ങളിലും സന്ദർശനം നടത്താനാകും.

പുതിയ വിസ നിലവിൽ വരുന്നതോടെ ഇനി ട്രാൻസിറ്റ് വിസ വേണ്ട. അബുദാബിയിൽ നടന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലുണ്ടായ തീരുമാനം വൈകാതെ നടപ്പാകുമെന്നാണ് സൂചന.രണ്ടോ അതിലധികമോ രാജ്യങ്ങളിൽ സന്ദർശനം നടത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്കാകും പദ്ധതി ഏറെ ഗുണം ചെയ്യുന്നത്. വിവിധ ഗൾഫ് രാജ്യങ്ങളിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും കുറഞ്ഞ തുകയിലുള്ള വിസയിലൂടെ ഒരൊറ്റ സന്ദർശനത്തിൽ കണ്ട് മടങ്ങാൻ കഴിയുമെന്നതാണ് ആകർഷകമായ കാര്യം.