തയ്യാറാക്കിയത് : സ്വാദിഖ് ഐക്കരപ്പടി
മുത്ത്നബി സ്വല്ലള്ളാഹു അലൈഹി വസ്സല്ലം ലോക നേതാവാണ് , സർവർക്കും കാരുണ്യമാണ്, അഭയാണ്. അവരോടുള്ള പ്രണയം മുഖേനയാണ് ഈമാൻ പരിപൂർണമാകുന്നതും പടച്ചറബ്ബിന്റെ സാമീപ്യവും ഇഷ്ട്ടവും ലഭിക്കുന്നതും.
മുത്ത്നബിയുടെ ജനനത്തോടെ ലോകം ശോഭിച്ചു. സത്യം തിളങ്ങി, അസത്യം തകർന്നു. ആമുത്തിന്റെ മീലാദ് ലോകത്തിന് റഹ്മത്തായി .
ലോകത്ത് പരാർദ്ധസംഖ്യ വരുന്ന മുഅ്മിനീങ്ങൾ നബിദിനാഘോഷം ഭംഗിയായി കഴിക്കുന്നുണ്ട്. ഒരോ റബീഉൽ അവ്വൽ വരുമ്പോഴും മനസ്സിൽ മുത്തുനബിയുള്ളവർ സന്തോഷിക്കും അഹ്ലാദിക്കും തീർച്ച. എന്നാൽ ഇവിടെയും ന്യൂനാൽ ന്യൂനപക്ഷമായ വിഭാഗങ്ങൾ എതിർക്കുന്നു. തീർത്തും ഇസ് ലാമിന്റെ മുഴുവൻ പ്രമാണങ്ങളും പച്ചകൊടി കാട്ടിയ നബിദിനാഘോഷത്തെ എങ്ങനെ ഇവർക്ക് എതിർക്കാൻ സാധിക്കുന്നു. ഒന്നിരിക്കൽ അൽപജ്ഞാനമോ അലെങ്കിൽ കരുതിക്കൂട്ടി മുത്ത്നബിയെ ചെറുതാക്കലുമാണ് ഇവരുടെ പ്രവർത്തനങ്ങൾ.
എന്താണ് നബിദിനാഘോഷം ?
മുത്ത്നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയെ സ്നേഹിച്ച് മുത്തിന്റെ ജന്മദിനത്തിൽ ദിക്ർ സ്വലാത്ത്, ഖുർആൻ പാരായണം മുത്തിന്റെ മദ്ഹ്, ഭക്ഷണം കൊടുക്കൽ, ദുആ തുടങ്ങി ഒട്ടേറെ നല്ല പ്രവർത്തനങ്ങളാണ് നബിദിനാഘോഷമെന്ന പേരിൽ സുന്നികൾ നടത്തുന്നത്.
ഇനി ഈ സന്തോഷിക്കുന്നതിലാണ് തെളിവ് ആവശ്യമെങ്കിൽ
സന്തോഷിക്കാൻ പടച്ച റബ്ബ് നമ്മോട് പറഞ്ഞിട്ടുണ്ട്.
قل بفضل الله وبرحمته فبذالك فليفرحوا
(يونس٥٨)
(അല്ലാഹുവിന്റെ റഹ്മത്ത് കൊണ്ട് സന്തോഷിക്കുക)
മുത്ത് നബിയാണ് ഈ ആയത്തിലെ റഹ്മത്ത് കൊണ്ട് ഉദ്ദേശിക്കുന്നത് യെന്ന് റഈസുൽ മുഫസ്സിരീൻ ഇബ്നു അബ്ബാസ് (റ) പഠിപ്പിക്കുന്നുണ്ട്.
ആ മുത്ത്നബിയുടെ ജന്മദിനവും മാസവും പ്രിയപ്പെട്ടതാവുന്നത് അങ്ങനെയാണ്. എപ്പോഴാണ് മുത്ത്നബിയെന്ന റഹ്മ്മത്തിൽ സന്തോഷിക്കേണ്ടത് യെന്ന് ഈ ആയത്തിൽ കാണുന്നില്ല,എന്തുകൊണ്ടാണത് ? എപ്പോഴും മുത്തിനെ സ്മരിക്കണം ഓർക്കണം പാടി പറയണം സന്തോഷിക്കണം പിന്നെ റബീഉൽ അവ്വലിൽ പാടി പറയുന്നത് കൊണ്ട് എന്ത് തെറ്റാണുള്ളത്.!!!
(തുടരും.)

0 Comments