രചന : സൽമാൻ ഐക്കരപ്പടി

ജയിക്കാൻ മാത്രം പോയ കളികൾ
പക്ഷെ, തോറ്റാൽ അടിയോടടി


എറിഞ്ഞു വീഴ്ത്തിയ മാമ്പഴം
ഉപ്പുംമുളകും കൂട്ടി കഴിച്ചതും


പുളിക്കുന്ന പുളികിട്ടാത്തതിൽ
പുളിച്ചതും അന്നു തന്നെ


വീറുണ്ട് , വാശിയുണ്ട് - പക്ഷെ
ചതിക്കില്ല... വഞ്ചിക്കില്ല ...
സ്നേഹം മാത്രം ...