കൊച്ചി: നടിയെ ആക്രമിച്ചകേസിലെ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നുവെന്നത് ഞെട്ടിക്കുന്ന വിവരമാണെന്നും വാര്‍ത്തയില്‍ അന്വേഷണം നടത്തണമെന്നും അവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി. പ്രധാനമന്ത്രിക്കും സുപ്രിംകോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും ഈ ആവശ്യത്തില്‍ നടി കത്തയച്ചു.
ദൃശ്യം ചോര്‍ന്നുവെന്ന വാര്‍ത്തകളില്‍ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നത്. കേസിന്റെ ദൃശ്യങ്ങള്‍ വിചാരണകോടതിയില്‍ നിന്നും ചോര്‍ന്നുവെന്നായിരുന്നു വാര്‍ത്ത. കോടതിയില്‍ നിന്നും ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്നത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണെന്ന് കത്തില്‍ നടി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എന്തുനടപടിയെടുക്കുമെന്നാണ് എല്ലാവരുംഉറ്റുനോക്കുന്നത്
0 Comments