തിരുവനന്തപുരം : ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീന്‍ ഇന്നവേഷന്‍ സെന്ററിന് കേരളത്തില്‍ തുടക്കം. സംസ്ഥാനത്തിന്റെ ശാസ്ത്രഗവേഷണങ്ങള്‍ക്കും വ്യാവസായിക മേഖലയ്ക്കും പുതിയ കുതിപ്പു നല്‍കാന്‍ ഗ്രാഫീന്‍ ഇന്നവേഷന് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 86.41 കോടി രൂപ ചെലവില്‍ എറണാകുളത്ത് ആരംഭിക്കുന്ന ഇന്ത്യാ ഇന്നൊവേഷന്‍ സെന്റര്‍ ഫോര്‍ ഗ്രാഫീന്‍ പദ്ധതി കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയും സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്ട്രോണിക്‌സ് ടെക്‌നോളജിയും സംയുക്തമായാണ് നടപ്പാക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത് കേരളത്തിന് അഭിമാനകരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
‘വജ്രത്തേക്കാള്‍ കാഠിന്യമുള്ളതും ഉരുക്കിനേക്കാള്‍ പതിന്മടങ്ങു ശക്തിയുള്ളതും കാര്‍ബണിന്റെ ഒറ്റപാളി ഗുണഭേദവുമായ ഗ്രാഫീന്‍ ശാസ്ത്രസാങ്കേതിക മേഖലയില്‍ പുതിയ യുഗത്തിനു തുടക്കമിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിലിക്കണിനു പകരം വയ്ക്കാന്‍ മികച്ച വൈദ്യുത-താപ ചാലകമായ ഗ്രാഫീനാകുമെന്നും ആ മാറ്റം അടുത്ത തലമുറ ഇലക്ട്രോണിക്‌സിന്റെ നാന്ദി കുറിയ്ക്കുമെന്നും കരുതപ്പെടുന്നു. ഒപ്പം ഊര്‍ജോത്പാദനത്തിലും വൈദ്യശാസ്ത്രത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ഗ്രാഫീന്‍ ഉപയോഗിച്ചുള്ള സാങ്കേതിക വിദ്യകള്‍ക്ക് കഴിയുമെന്നു പ്രതീക്ഷിക്കുന്നു. ലോകമാകെ നടന്നു വരുന്ന അതിനൂതനമായ ഗ്രാഫീന്‍ ഗവേഷണത്തില്‍ പങ്കു ചേരാനും സംഭാവനകള്‍ നല്‍കാനും ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിനു സാധിക്കുമെന്നത് അഭിമാനകരമാണ്.
സംസ്ഥാനത്തിന്റെ ശാസ്ത്രഗവേഷണങ്ങള്‍ക്കും വ്യാവസായിക മേഖലയ്ക്കും പുതിയ കുതിപ്പു നല്‍കാനും ഈ സംരംഭത്തിനു സാധിക്കും. 86.41 കോടി രൂപ ചെലവില്‍ എറണാകുളത്ത് ആരംഭിക്കുന്ന ഇന്ത്യാ ഇന്നൊവേഷന്‍ സെന്റര്‍ ഫോര്‍ ഗ്രാഫീന്‍ പദ്ധതി കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയും സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്ട്രോണിക്‌സ് ടെക്‌നോളജിയും സംയുക്തമായാണ് നടപ്പാക്കുന്നത്. ടാറ്റ സ്റ്റീല്‍ ആണ് പദ്ധതിയിലെ പ്രധാന വ്യവസായ പങ്കാളി. അതോടൊപ്പം വ്യവസായ മേഖലയില്‍ നിന്നുള്ള നിരവധി മറ്റു കമ്പനികളും ഇന്നവേഷന്‍ സെന്ററിനു പിന്തുണ നല്‍കി പ്രവര്‍ത്തിക്കും.
0 Comments