രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ എസ്എസ്എഫ് ദേശീയ സാഹിത്യോത്സവ് തുടങ്ങി. തുർക്കി ഹാജി ഇബ്രാഹിം ദർഗ സന്ദർശിച്ച ശേഷം രാജ്‌കോട്ട് മുഫ്തി മുഫ്തി മുജാഹിദ് അലി ബാവ പതാക ഉയർത്തി. തുടർന്ന് ആത്മീയ സമ്മേളനം നടന്നു.
വിവിധ കലാമത്സരങ്ങൾ, സംവാദങ്ങൾ, സാഹിത്യ പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുന്ന സാഹിത്യോത്സവിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളും പ്രതിനിധികളും പങ്കെടുക്കും. സാഹിത്യ അവാർഡ് ജേതാക്കൾ, സർവകലാശാലകളിലെ പ്രൊഫസർമാർ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവർ സംവാദങ്ങൾക്ക് നേതൃത്വം നൽകും. മൂന്ന് വിഭാഗങ്ങളിലായി നടക്കുന്ന അറുപതിലധികം മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും.
സംസ്ഥാന സാഹിത്യോത്സവങ്ങൾ പൂർത്തിയാക്കി ആദ്യ ദേശീയ സാഹിത്യോത്സവം നടക്കാൻ പോകുന്നു. സാഹിത്യോത്സവ് ഫെബ്രുവരി 24-ന് ഈജിപ്ഷ്യൻ കവിയും അൽ അസ്ഹർ സർവകലാശാലയിലെ പ്രൊഫസറുമായ ഡോ.അലാ ജനീബ് ഉദ്ഘാടനം ചെയ്യും. പത്മശ്രീ ഡോ ഷഹാബുദ്ദീൻ റാത്തോഡ് ചടങ്ങിൽ മുഖ്യാതിഥിയാകും. കവി മനോഹർ ത്രിവേദി, എഴുത്തുകാരൻ തുഷാർ എം വ്യാസ്, ഡോ ഫാറൂഖ് നഈമി, നൗഷാദ് ആലം മിസ്ബാഹി, സുഹൈറുദ്ദീൻ നൂറാനി എന്നിവർ പങ്കെടുക്കും. സമാപന സമ്മേളനം ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തി ഷെയ്ഖ് അബൂബക്കർ അഹമ്മദ് ഉദ്ഘാടനം ചെയ്യും. പത്മശ്രീ അക്തറുൽ അൽ വാസി മുഖ്യാതിഥിയായിരിക്കും. ഡോ അബ്ദുൽ ഹക്കീം അസ്ഹരി, ഷൗക്കത്ത് നഈമി, ശരീഫ് നിസാമി, സാഹിത്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
0 Comments