എന്താണ് ക്രിപ്റ്റോ കറൻസി ?

ക്രിപ്റ്റോഗ്രഫിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഭൗതിക രൂപമില്ലാത്ത വെർച്ചൽ കറൻസികൾ അല്ലെങ്കിൽ നാണയങ്ങളാണ് ക്രിപ്റ്റോകറൻസി.അതിസങ്കീർണമായ പ്രോഗ്രാമുകളിലൂടെയാണ് ക്രിപ്റ്റോ  ഉണ്ടാക്കിയിരിക്കുന്നത്.സോഫ്റ്റ്‌വെയർ കോഡ് എന്നും ഇവയെ വിശേഷിപ്പിക്കാം. എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെയാണ് ഇവയെ 'ക്രിപ്റ്റോകറൻസി' എന്ന് വിളിക്കുന്നത്.



ഏതൊക്കെ ?

ബിറ്റ് കോയിൻ,ഇതേറിയം,റിപ്പിൾ,ലൈറ്റ് കോയിൻ,സെല്ലർ തുടങ്ങിയവയാണ് പ്രധാന ക്രിപ്റ്റോകറൻസികൾ.ഇതിൽ ഏറ്റവും മൂല്യമേറിയ തും പ്രചാരമേറിയ അതും ബിറ്റ് കോയിനാണ്.ആദ്യത്തെ ക്രിപ്റ്റോകറൻസിയും ഇതുതന്നെ.


ചൈന,നേപ്പാൾ റഷ്യ വിയ്റ്റ്നാം, ബോളിവിയ തുടങ്ങിയ രാജ്യങ്ങൾ അവൾ ബിറ്റ് കോയിൻ ഉൾപ്പെടെയുള്ള വെർച്ചൽ കറൻസികൾ നിരോധിച്ചിട്ടുണ്ട്.