കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 22 യാത്രക്കാരില്‍ നിന്നായി 23 കിലോ സ്വര്‍ണമാണ് പിടികൂടിയത്. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് യാത്രക്കാരില്‍ നിന്ന് സ്വര്‍ണം പിടിച്ചെടുത്തത്.

സ്വര്‍ണക്കടത്തില്‍ കാരിയര്‍മാരെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയവരും കസ്റ്റംസ് പിടിയിലായി.വിമാനത്താവളത്തിലെത്തിച്ച കടത്താന്‍ കൊണ്ടുവന്ന രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗള്‍ഫില്‍ നിന്ന് വിവിധ വിമാനങ്ങളില്‍ എത്തിയവരാണ് അറസ്റ്റിലായത്.