NMMS പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി 20 മുതൽ 2022 ഫെബ്രുവരി 4 വരെ അപേക്ഷിക്കാം. അപേക്ഷകർക്ക് സ്വന്തമായോ അല്ലെങ്കിൽ സ്കൂൾ വഴിയോ അപേക്ഷ നൽകാം
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കി വരുന്ന പദ്ധതിയായ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അർഹരായ കുട്ടികളെ കണ്ടെത്തുന്നതിനുളള പരീക്ഷയിൽ പങ്കെടുക്കുന്നതിലേക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. സംസ്ഥാനത്തെ ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകളിൽ 2021-22 അദ്ധ്യയന വർഷം 8-ാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയിൽ പങ്കെടുക്കുവാൻ അപേക്ഷിക്കാവുന്നതാണ്.
പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്നതിന് ഫീസില്ല. അപേക്ഷകൾ സ്വീകരിക്കുന്നത്. പ്രസ്തുത സ്കോളർഷിപ്പിനെ
സംബന്ധിച്ച വിശദവിവരങ്ങൾ
ചുവടെ ചേർക്കുന്നു.
അപേക്ഷാ സമർപ്പണം:
2022 ജനുവരി 20-ാം തീയതി മുതൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 04.02.2022.
അപേക്ഷ സമർപ്പിച്ചശേഷം അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും സ്കൂൾ പ്രഥമാദ്ധ്യാപകന് വെരിഫിക്കേഷനായി സമർപ്പിക്കണം. അപേക്ഷയുടെ ഹാർഡ് കോപ്പി പരീക്ഷാഭവനിലേക്ക് അയക്കേണ്ടതില്ല. സ്കൂളിൽ സമർപ്പിക്കുന്ന അപേക്ഷകളിന്മേൽ സ്കൂൾ മേധാവി 07.02.2022-ന് വൈകിട്ട് 5 മണിക്കുള്ളിൽ വെരിഫിക്കേഷൻ പൂർത്തീകരിക്കേണ്ടതാണ്. വെരിഫൈ ചെയ്യുന്ന സമയത്ത് പ്രഥമാദ്ധ്യാപകൻ ബന്ധപ്പെട്ട രേഖകൾ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുമാണ്.
0 Comments