കോവിഡ് തീവ്രവ്യാപന ഭീഷണിക്കിടെ പ്ലസ് വൺ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകൾ ഇന്ന് തുടങ്ങും. 3.2 ലക്ഷം കുട്ടികളാണു പരീക്ഷയ്ക്ക് അപേക്ഷിച്ചിരിക്കുന്നത്. 5 ദിവസം നീളുന്ന പരീക്ഷ കോവിഡ് സാഹചര്യത്തിൽ മാറ്റിവയ്ക്കണമെന്ന് അധ്യാപകസംഘടനകളടക്കം ആവശ്യപ്പെട്ടെങ്കിലും സർക്കാർ വഴങ്ങിയില്ല.
കോവിഡ് ബാധിച്ച കുട്ടികൾക്കു പരീക്ഷയെഴുതാൻ പ്രത്യേക മുറി സജ്ജമാക്കാനാണു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്നാൽ രോഗം കടുത്ത് പരീക്ഷയെഴുതാൻ എത്താനാകാത്ത വിദ്യാർഥികളുടെ അവസരം നഷ്ടമാകാതിരിക്കാൻ എന്തെങ്കിലും ചെയ്യുമോയെന്നു സർക്കാർ വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ പ്ലസ് വൺ പരീക്ഷയ്ക്കു ഡ്യൂട്ടി ചെയ്ത അധ്യാപകരെത്തന്നെയാണ് ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കും നിയോഗിച്ചിരിക്കുന്നത്. എന്നാൽ ഇതിൽ നല്ലൊരു ശതമാനം അധ്യാപകരും കോവിഡ് ബാധിച്ച് ചികിത്സയിലാണെന്ന് അധ്യാപകസംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ദിവസവും രാവിലെയും ഉച്ചയ്ക്കു ശേഷവും പരീക്ഷയുണ്ട്. രണ്ടു പരീക്ഷയ്ക്കും ഒരേ അധ്യാപകരെത്തന്നെയാണു ഡ്യൂട്ടിക്കു നിയോഗിച്ചിരിക്കുന്നത്
0 Comments