ഉത്തർപ്രദേശ് :അധികാരത്തിലെത്തിയാൽ ഉത്തർപ്രദേശിലെ ഗാർഹിക ഉപഭോക്താക്കൾക്ക് 300യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്ന് സമാജ് വാദി പാർട്ടി. 'നാം ലിഖാവോ'എന്ന പേരിൽ നടത്തുന്ന ക്യാമ്പയിനിൽ സൗജന്യ വൈദ്യുതി ആവശ്യമുള്ളവരുടെ പേര് രജിസ്റ്റർ ചെയ്യുമെന്ന് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു.



ക്യാമ്പയിൻ ഇന്ന് ഔദ്യോഗികമായി തുടക്കം കുറിക്കും.ജലസേചന ആവശ്യത്തിനുള്ള വൈദ്യുതിയും സൗജന്യനിരക്കിൽ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.പ്രവർത്തകർ വീടുകൾ കയറി ജനാഭിപ്രായം രേഖപ്പെടുത്തിയ ശേഷമാണ് പ്രകടനപത്രിക തയ്യാറാക്കുകയെന്നും അദ്ദേഹം പറഞ്ഞു.