കേരള ചരിത്രത്തിലെ പൗരാണി സംഭവ വികാസങ്ങൾക്ക് വേദിയായ നാടാണ് ചാലിയം. ഇസ്ലാമിക പാരമ്പര്യത്തിലും ഒരു കൈ മുന്നിലാണ് ഈ നാട്. കേരളത്തിലെത്തിയ ആദ്യത്തെ ഇസ്‌ലാമ് മത പ്രചാരകർ കേരളക്കരയിൽ നിർമ്മിച്ച എണ്ണപ്പെട്ട പള്ളികളിലൊന്ന് ചാലിയത്താണ്.
പോർച്ചുഗീസ് , ഡച്ചു കോട്ടകൾ, ആദ്യത്തെ തീവണ്ടി സർവ്വീസ്, പോർച്ചുഗീസിന്റെ അറബിക്കടൽ ആധിപത്യം തകർത്ത സമൂതിരി നയിച്ച ചാലിയം യുദ്ധം !! അങ്ങനെ പലതു കൊണ്ടും ചരിത്രത്തിൽ ഇടം പിടിച്ച ഒരു അഴിമുഖം, അതാണ് ചാലിയം.
ഈ വീഡിയോയിൽ ചാലിയത്തെ മാലിക് ദീനാർ മസ്ജിദിന്റെയും പോർച്ചുഗീസ് കോട്ടയുടേയും കാഴ്ച്ചകളും ചരിത്രങ്ങളും തുഹ്ഫതുൽ മുജാഹിദിന്റെ പിൻമ്പലത്തിൽ അവതരിപ്പിക്കുന്നു.
0 Comments