ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരം ഒഡീഷാ, ആന്ധ്രപ്രദേശ് തീരത്തേക്ക്.  ഗോപൽപൂരിനും വിശാഖപട്ടണത്തിനുമിടയില്‍ തീരം തൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 65 മുതല്‍ 85 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനാണ് സാധ്യത. ഇതേ തുടര്‍ന്ന് ഒഡീഷയുടെ തെക്കന്‍ ജില്ലകളിലും ആന്ധ്രയുടെ വടക്കന്‍ മേഖലയിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നിരവധി കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ഒഡീഷയില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ 13 സംഘങ്ങളെ വിന്യസിച്ചു. തീരദേശ സേനയുടെ 15 ബോട്ടുകള്‍.തീരമേഖലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ആന്ധ്രയുടെ വടക്കന്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.