മതനിരപേക്ഷ പാരമ്പര്യവും മത സാഹോദര്യവും നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. ഈ പൊതുസ്വഭാവവും സവിശേഷതയും തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ചില കോണുകളിൽ നിന്നുണ്ടാകുന്നത്.ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സമൂഹത്തിൽ അസ്വസ്ഥതയും ഭിന്നതയും വിദ്വേഷവും ഉണ്ടാകാനുള്ള ചില ശക്തികളുടെ ശ്രമം ശക്തമായി നേരിടും.വർഗീയ വിഭജനം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്നവരെ തടയാനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും പോലീസ് പ്രത്യേക നിഷ്കർഷ പുലർത്തണമെന്നും ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശം നൽകി.