ഐ പി എൽ പുനരാരംഭിക്കുന്നു. ഇന്ന് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്സ് തമ്മിൽ ഏറ്റുമുട്ടും. മെയ് ആദ്യവാരം കളിക്കാരിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പാതിവഴിയിൽ നിർത്തിവെച്ച പതിനാലാം സീസൺ ടൂർണമെൻറ് ആണ് മുംബൈ ചെന്നൈ പോരാട്ടത്തിലൂടെ പുനരാരംഭിക്കുന്നത്.
29 മത്സരങ്ങൾ പൂർത്തിയായ വേളയിൽ നിർത്തിവെച്ച ടൂർണമെന്റിൽ ഇനി ശേഷിക്കുന്നത് പ്ലേ ഓഫും ഫൈനൽ ഉൾപ്പെടെ 31 കളികളാണ്. ദുബായ് , അബുദാബി , ഷാർജ മൂന്ന് സ്റ്റേഡിയങ്ങളിലാണ് കളി നടക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കാണികളെ പ്രവേശിപ്പിക്കുന്നതിനാൽ ആവേശം ഇരട്ടിയാകും.
ഐപിഎല്ലിൽ മുംബൈയും ചെന്നൈയും 33 തവണയാണ് ഇതുവരെ പരസ്പരം ഏറ്റുമുട്ടിയത് അതിൽ 20 തവണ മുംബൈയും 13 തവണ ചെന്നൈയും വിജയിച്ചു. ഈ സീസണിൽ ഇരുടീമുകളും മുഖാമുഖം വന്നപ്പോൾ മുംബൈ 4 വിക്കറ്റിന് ജയിച്ചിരുന്നു 34 പന്തുകളിൽ 85 റൺസ് അടിച്ചു കൂട്ടിയ കിരൺ പൊള്ളാർടിന്റെ വെടിക്കെട്ട് ബാറ്റിങ് മികവിൽ ആയിരുന്നു മുംബൈ വിജയം കുറിച്ചത്.

0 Comments