ദില്ലി: ഡൽഹി രോഹിണി കോടതിയിൽ മാഫിയ സംഘങ്ങൾ തമ്മിലുള്ള വെടിവെപ്പിൽ നാല് മരണം. ഗുണ്ട തലവൻ ഗോഗി അടക്കം മൂന്ന് പേരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഗോഗിയെ കോടതിയിൽ ഹാജരാക്കിയതിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. അക്രമത്തിൽ ആറ് പേർക്ക് വെടിയേറ്റു. അഭികരുടെ വേഷത്തിലാണ് അക്രമികളെത്തിയത്. പൊലീസും തിരികെ വെടിവെച്ചു.
രോഹിണി ജില്ലാ കോടതിയിലെ 207 നമ്പർ മുറിയിൽ വെടിവെപ്പ് നടന്നത്. തിലു താജ്പൂരിയുടെ സംഘമാണ് ആക്രമണം നടത്തിയത് പൊലീസ് പറഞ്ഞു. കേസിൽ അന്വേഷണം തുടങ്ങിയെന്ന് ദില്ലി പൊലീസ് അറിയിച്ചു.പൊലീസ് വേഷത്തിലാണ് ആക്രമികളെത്തിയതെന്നും പൊലീസ് തിരികെ വെടിവെച്ചുവെന്നും അദ്ദേഹം പ്രതികരിച്ചു. പരിക്കേറ്റവരുടെ എണ്ണം എടുക്കുന്നതേയൊള്ളുവെന്നും അന്വേഷണം തുടരുന്നതായി പിആർഒ അറിയിച്ചു.

0 Comments