About Kerala Covid wave

കേരളത്തില്‍ കൊവിഡ് വ്യാപനം കുറയുന്നുവെന്ന വിലയിരുത്തലുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. മറ്റ് സംസ്ഥാനങ്ങളിലും രോഗവ്യാപനം കുറയുന്നതായി ഐസിഎംആര്‍ ചൂണ്ടിക്കാട്ടുന്നു.

കൊവിഡ് വാക്‌സിനില്‍ ബൂസ്റ്റര്‍ ഡോസ് പരിഗണനയില്‍ ഇല്ല. രണ്ട് ഡോസ് വാക്‌സിന്‍ നല്‍കുന്നതിലാണ് മുന്‍ഗണനയെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു.

 കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് മരണം തടയുന്നതിന് 96.6 ശതമാനം ഫലപ്രദമാണെന്ന് ഐസിഎംആര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. വാക്‌സിന്റെ രണ്ടാം ഡോസ് മരണം തടയുന്നതിന് 97.5 ശതമാനം ഫലപ്രദമെന്നുമാണ് ഐസിഎംആര്‍ വിലയിരുത്തിയത്.