മഖ്ദൂമുമാരും സാമൂദിരിയും

         1498ലാണ് ആദ്യമായി ഇന്ത്യയിലേക്ക് വൈദേശിക ശക്തികൾ കടന്നു വരുന്നത്.അന്ന് മലബാർ ഭരിച്ചുകൊണ്ടിരിക്കുന്നത് സാമൂതിരി രാജാക്കന്മാരാണ്.കച്ചവടാവശ്യം എന്ന വാജ്യേനെ ഇവിടെ കയറിക്കൂടി ഇവിടുത്തെ മുസ്ലിം പള്ളികളും മറ്റു മത സൗഹാർദ്ദ കേന്ദ്രങ്ങളും പൊളിച്ചടക്കുകയും മുസ്ലിം സ്ത്രീകളെയും  ഹജ്ജാജിമാരെയും  പീഡിപ്പിക്കുകയും അധിനിഷ്ഠൂരമായികൊലപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ,ആ പറങ്കിപ്പടക്കെതിരെ യുദ്ധം ചെയ്യാൻ സാമൂതിരിയെ സഹായിക്കണമെന്ന് മുസ്ലിം സമൂഹത്തെ ബോധ്യപ്പെടുത്തി അവരെ പോർക്കളത്തിലേക്ക് ധൈര്യം പകർന്ന സൈനുദ്ദീൻ മഖ്ദൂമുമാരുടെ  സാമൂഹിക മാനവികത തിരുനബി (സ്വ) യുടെ അധ്യാപനങ്ങളുടെ നേർസാക്ഷ്യങ്ങളാണ്. 


അങ്ങനെയാണ് മഖ്ദൂം ഒന്നാമന്റെ "തഹ് രീള് അഹ്ലിൽ ഈമാൻ അലാ ജിഹാദത്തി അബ്ദത്തിൽ സ്വൽബാൻ " എന്ന പദ്യഗ്രന്ഥം പിറവിയെടുക്കുന്നത്.


അതിനു ശേഷം വന്ന പൗത്രൻ മഖ്ദൂം രണ്ടാമനും ഇതേ മാതൃകയിൽ സാമൂതിരിയെ സഹായിച്ചു. അതിലൂടെ കേരളത്തിന്റെ ആധികാരിക ചരിത്ര ഗ്രന്ഥമായ " തുഹ്ഫത്തുൽ മുജാഹിദീൻ ഫീ ബഹ്ളി അഖ്ബാരിൽ ബുർത്തു ആലിയ്യീൻ " എന്ന ഗ്രന്ഥം ഉണ്ടാകുന്നത്. മാത്രമല്ല, വിദേശികളുമായിട്ടുള്ള പല കത്തിടപാടുകളിലും സാമൂതിരിമാരെ സഹായിച്ചിരുന്നത് ഇവിടുത്തെ മഖ്ദൂമുമാരായിരുന്നു. ഇത് തിരുനബി (സ്വ) സാമൂഹികവും ഭരണപരവുമായിട്ടുള്ള അധ്യാപനങ്ങളുടെ സ്വാധീനമാണ്.




 കുഞ്ഞാലിമരക്കാറും സാമൂതിരിയുടെ നായർപടയും


      വൈദേശിക ശക്തികളെ മലബാറിൻറെ മണ്ണിൽനിന്നും  ആട്ടിയോടിക്കുന്നതിൽ ഭരണാധികാരി എന്ന നിലയിൽ സാമൂതിരി വലിയ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.ഇതിനു സഹായകമായത്  കുഞ്ഞാലി മരക്കാന്മാരുടെ നേതൃത്വത്തിലുള്ള നാവികപ്പടയും അതുപോലെ കാലാൾപ്പട യായ  നായർപ്പടയുടെയും  സൗഹൃദപരമായ മുന്നേറ്റത്തിലൂടെയാണ്.


നേരെമറിച്ച് ആ സന്ദർഭത്തിൽ  വർഗീയതയെ ഉള്ളംകൈയിൽ പിടിച്ച് ഇവിടുത്തെ മതസാമൂഹിക സാംസ്കാരിക  നേതാക്കന്മാർ  സമീപിക്കുകയാണെങ്കിൽ ഒരുപക്ഷേ ഇത്ര പെട്ടെന്ന് പറങ്കികളെ തോൽപ്പിക്കാൻ സാമൂതിരിക്ക് സാധിക്കുമായിരുന്നില്ല. ഇതായിരുന്നു ആ സൗഹാർദത്തിന്റെ വിജയം.