അടുത്തമാസം യു എ ഇയിൽ ആരംഭിക്കുന്ന ടി20 ലോകകപ്പിനുശേഷം ടി20 ടീമിനെ നായകസ്ഥാനം കഴിയുമെന്ന് പ്രഖ്യാപിച്ചു ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി.ജോലിഭാരം കണക്കിലെടുത്താണ് ടി20 നായകസ്ഥാനം ഒഴുകുന്നതെന്ന് ഏകദിനങ്ങളിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്നും കോലി വ്യക്തമാക്കി.സമൂഹ മാധ്യമത്തിൽ എഴുതിയ കുറിപ്പിലൂടെയാണ് കോലി ഇക്കാര്യമറിയിച്ചത്.

കഴിഞ്ഞ 9 വർഷമായി 3 ഫോർമാറ്റിലും കളിക്കുന്നതിന്റെയും അഞ്ചോ ആറോ വർഷമായി മൂന്നു ഫോർമാറ്റിലും ക്യാപ്റ്റൻ ആവുന്നതിനും ജോലിഭാരം കണക്കിലെടുത്ത് ടി 20 ക്യാപ്റ്റൻ സ്ഥാനം ലോകകപ്പിനുശേഷം ഒഴിയുകയാണ് .ടെസ്റ്റിലും ഏകദിനത്തിലും ടീമിനെ തുടർന്നു നയിക്കുമെന്ന് വിരാട് കോലി പറഞ്ഞു.

45  ടി20 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച വിരാട് കോലി 27 വിജയങ്ങൾ സ്വന്തമാക്കി. 14 മത്സരങ്ങളിൽ പരാജയപ്പെട്ടു.