ഡാറ്റാ സംരക്ഷണ നിയമം നിലവിൽ വരുന്നത് വരെ പുതിയ സ്വകാര്യതാ നയം നടപ്പാക്കില്ലെന്ന് വാട്സാപ്പ്. ഡല്‍ഹി ഹൈക്കോടതിയെ ആണ് വാട്സാപ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യതാ നയം നടപ്പാക്കുന്നത് വരെ ഉപയോക്താക്കളുടെ സേവനം തടയില്ലെന്നും വാട്സാപ് കോടതിയെ അറിയിച്ചിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളുടെ സ്വകാര്യത സംബന്ധിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിലാണ് വാട്സാപ് മറുപടി നൽകിയത്.

0 Comments