പ്രധാന മന്ത്രിസഭാ പുനസംഘടനയിൽ ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗമായ മൻസുഖ് മണ്ഡാവിയയെ ആരോഗ്യമന്ത്രിയായി നിയമിച്ചു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ (MoHFW) ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ ചുമതലയുള്ള ഡോ. ഹർഷ് വർധനെ മാറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ‌ഡി‌എ സർക്കാർ രാസവള, രാസവള മന്ത്രാലയത്തിന്റെ ചുമതലയും മണ്ഡാവിയയ്ക്ക് നൽകിയിട്ടുണ്ട്

എന്നാൽ പുതിയ ആരോഗ്യമന്ത്രിയുടെ പഴയ ട്വീറ്റുകൾ പലരും കുത്തിപ്പൊക്കിയതോടെ ട്രോളുകളുെടെ പ്രവാഹമാണ് സാമൂഹ്യ മാധ്യമങ്ങളിൽ . ഇംഗ്ലീഷിലുള്ള തെറ്റായ പ്രയോഗങ്ങളുള്ള ചില ട്വീറ്റുകളാണ് പ്രമേയം.

"മഹാത്മാ ഗാന്ധി നമ്മുെടെ രാഷ്ട്രപിതാവ് " എന്ന് എഴുതാൻ ഉദ്ദേശിച്ച മന്ത്രി എഴുതി വന്നപ്പോൾ 'Mahathma is Our Nation of Father' എന്നായി മാറിയിരുന്നു.

ഇതേറ്റെടുത്ത ട്രോളൻമാർ ആരോഗ്യ മന്ത്രി എന്നതിനു പകരം മന്ത്രിയുടെ ആരോഗ്യം എന്ന് കുറിച്ചു.

ഗുജറാത്ത് അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയിൽ വെറ്റിനറി സയൻസ് പഠിച്ച അദ്ദേഹം പിന്നീട് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിരുന്നു.