സ്വാലിഹ് ചെറുകുന്ന്

ഏവർക്കും ദ സെൻട്രൽ കേരളയുടെ ബലി പെരുന്നാൾ ദിനാശംസകൾ

മുസ്ലിംകൾക്കുള്ള രണ്ട് ആഘോഷങ്ങളാണ് ചെറിയ പെരുന്നാളും ബലി പെരുന്നാളും. ബലി പെരുന്നാളിന്റെ സുദിനത്തിൽ ആണ് നമ്മൾ ഇപ്പോൾ ഉള്ളത്.

ഖലീലുല്ലാഹി ഇബ്രാഹിം നബി (അ)മിന്റെയും മഹതി ഹാജറ (റ) യുടെയും ത്യാഗോജ്ജലമായ ജീവിതമാണ് ബലി പെരുന്നാൾ മുഖ്യ പ്രമേയം. മഹാനായ ഇബ്രാഹിം നബിക്കും ഹാജറാ ബീവിക്കും വർഷങ്ങളായി മക്കൾ ഉണ്ടായിരുന്നില്ല.ഇബ്രാഹിം നബി എപ്പോഴും അല്ലാഹുവിനോട് ദുആ ചെയ്യുമായിരുന്നു. അങ്ങനെ അവർക്ക് അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ഒരു മകൻ ജനിച്ചു. ആ മകന് ഇസ്മാഈൽ എന്ന് പേരു വെച്ചു. അങ്ങനെ അവർ വളരെ സന്തോഷത്തോടെ ജീവിച്ചു. 



ഒരിക്കൽ മകനായ ഇസ്മാഈൽ നബിയെ അറുക്കണമെന്ന് അല്ലാഹുവിന്റെ കൽപന ഉണ്ടാകുന്നു. ഇബ്റാഹിം നബി (അ) ഈ വിവരം മകനായ ഇസ്മാഈൽ നബിയെ അറിയിച്ചപ്പോൾ യാതൊരു പ്രയാസവും കൂടാതെ അതിനു സമ്മതിച്ചു. അങ്ങനെ ഇബ്റാഹിം നബി (അ) മകനായ ഇസ്മാഈൽ നബിയെയും കുട്ടി മല മുകളിലേക്ക് അറുക്കാൻ വേണ്ടി കൊണ്ടു പോയി.അറുക്കാനുള്ള ശ്രമത്തിൽ ഒരുങ്ങുമ്പോഴാണ് മലക്ക് ജിബ്രീൽ (അ) ഒരു ആടിനെയുമായി ഇബ്റാഹിം നബി (അ)മിന്റെ മുമ്പിൽ എത്തുന്നത്. ജിബ്രീൽ (അ) പറഞ്ഞു: "താങ്കൾ അല്ലാഹുവിന്റെ പരീക്ഷണത്തിൽ വിജയിച്ചിരിക്കുന്നു. താങ്കൾ മകനെ അറുക്കേണ്ട, മകനു പകരം ഈ ആടിനെ ബലി അറുക്കുക "അങ്ങനെ ഇബ്റാഹിം നബി (അ) ആടിനെ ബലി അറുത്തു. ഇതിന്റെ ഭാഗമായാണ്‌ എല്ലാ ബലി പെരുന്നാൾ സുദിനത്തിലും വിശ്വാ സികൾ മൃഗങ്ങളെ ബലി അറുക്കുന്നത്. ഇതിനെയാണ് ഉള്ഹിയത്ത് എന്ന് പറയുന്നത്. പെരുന്നാൾ സുദിനത്തിൽ തക്ബീർ ചൊല്ലുക,കുടുംബ ബന്ധം ചേര്ക്കുക, പരസ്പരം ആശംസകൾ നേരുക, പാവപ്പെട്ടവരെ സഹായിക്കുക. മരണപെട്ടവർക്ക് വേണ്ടി പ്രാർത്ഥന നടത്തുക. പുതു വസ്ത്രം ധരിച്ച് പള്ളിയിൽ പോവുക, ക്ഷുഭിക്ഷമായ ഭക്ഷണം കഴിക്കുക. ഇതൊക്കെയാണ് പെരുന്നാൾ സുദിനത്തിൽ വിശ്വാസികൾ ചെയ്യേണ്ടത്.