സ്വാലിഹ് ചെറുകുന്ന്
വിശ്വാസികളെ സംബന്ധിച്ചേത്തോളം വളരെയധികം സന്തോഷിക്കേണ്ട ഒരു മാസമാണ് വിശുദ്ധ റമദാൻ. ഒരു സുന്നത്തിന് ഫർളിന്റെ കൂലിയും ഫർളിന് 70,000ലേറെ ഇരട്ടി കൂലിയും ലഭിക്കുന്ന ഒരു അവസരമാണ് പുണ്യ റമദാൻ. വിശ്വാസികൾക്ക് ഇത് പോലൊരു അവസരം വേറെ ഇല്ല.
ഒരിക്കൽ അല്ലാഹു മൂസാ നബി(സ്വ)യോട് പറഞ്ഞു. "മുത്ത് നബിയുടെ ഉമ്മത്തിന് പ്രത്യേകമായി ഞാൻ രണ്ടു പ്രകാശങ്ങളെ നൽകിയിട്ടുണ്ട്. അപ്പോൾ മൂസാ നബി(അ) ചോദിച്ചു:"ഏതാണാ രണ്ട് പ്രകാശങ്ങൾ? അല്ലാഹു പറഞ്ഞു:"ഒന്നാമത്തത് പരിശുദ്ധ ഖുർആൻ രണ്ടാമത്തത് പരിശുദ്ധ റമദാൻ". ഖുർആൻ ഇറങ്ങിയ മാസമാണ് പുണ്യ റമദാൻ.
പുണ്യ റമദാനിൽ ഏറ്റവും ചരിത്ര പ്രസിദ്ധമായ ഒന്നാണ് ബദ്ർ.313സ്വഹാബികൾ ആണ് ബദ്ർ യുദ്ധത്തിൽ പങ്കെടുത്തത്. റമദാൻ മാസത്തിലെ ആദ്യം അല്ലാഹുവിന്റെ കാരുണ്യത്തിന്റെ പത്തും രണ്ടാമത്തത് പാപ മോചനത്തിന്റെ പത്തും മൂന്നാമത്തത് നരക മോചനത്തിന്റെയും സ്വർഗ്ഗ പ്രവേശനത്തിന്റെയും പത്താണ്.
ആദ്യത്തെ രണ്ട് പത്തുകൾ നമ്മോട് വിട പറഞ്ഞു. ഇനി നമ്മുടെ മുമ്പിൽ ഉള്ളത് മൂന്നാമത്തെ പത്താണ്. ഈ പത്തിൽ ആണ് ലൈലത്തുൽ ഖദ്ർ എന്ന രാത്രി ഉള്ളത്. ഈ രാത്രിയിൽ ഇബാദത്തു ചെയ്താൽ ആയിരം വർഷം ഇബാദത് ചെയ്ത പ്രതിഫലം കിട്ടും എന്ന് പണ്ഡിതന്മാർ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഈ റമദാനിൽ കൂടുതൽ ഇബാദത് ചെയ്യാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ.

0 Comments