പരിശുദ്ധ റമളാൻ മാസത്തിനു തൊട്ടു മുമ്പുള്ള മാസമാണ് പുണ്യ ശഹ്ബാൻ മാസം. അറബി മാസത്തിലെ എട്ടാമത്തെ മാസമാണ് ശഹ്ബാൻ മാസം. തിരു നബി(സ്വ)ഇതിനെ എന്റെ മാസം എന്നാണ് പറഞ്ഞത്. കാരണം നബി (സ്വ)യുടെ പേരിൽ സ്വലാത്ത് ചൊല്ലാ കല്പന ഇറങ്ങിയത് വിശുദ്ധ ഷഹ്ബാൻ മാസത്തിലാണ്.ഷഹ്ബാൻ മാസത്തിൽ ഏറ്റവും ശ്രേഷ്ഠതയുള്ള ദിവസം ആണ് ബറാഅത്തു ദിനം.വരുന്ന ഒരു വർഷത്തേക്കുള്ള വ്യക്തികളുടെ ഭാഗ്യം നിർണയിക്കപ്പെടുന്നതും അല്ലാഹു പാപികളോട് ക്ഷമിക്കുന്നതുമായ ഒരു രാത്രി ആയിട്ടാണ് ഈ ദിവസത്തെ കണക്കാക്കുന്നത്.
ഷഹ്ബാൻ എന്ന അറബി പദത്തിൽ 5ഹർഫുകൾ ഉണ്ട്. അതിൽ ഷീൻ (ش)എന്ന അക്ഷരം ബഹുമാനം എന്നതിനെയും ഗൈൻ (ع) എന്ന ഹർഫ് പ്രതാപത്തെയും ബാ (ب)എന്നതിനെ ഗുണം എന്നതിനെയും അലിഫ് ( ا ) എന്ന അക്ഷരം ഇണക്കം എന്നതിനെയും സൂചിപ്പിക്കുന്നു.ഷഹ്ബാൻ മാസത്തിലെ നൂൻ (ن) എന്ന അക്ഷരം പ്രകാശം എന്നതിനെയും സൂചിപ്പിക്കുന്നു.
ശഹബാൻ മാസത്തിന്റെ പവിത്രത ലഭിക്കാത്ത ചില ആളുകൾ ഉണ്ട്. അതിൽ പെട്ട താണ് സിഹ്ർ (മാരണം)ചെയ്യുന്ന ആളുകൾ, പിന്നെ കൂട്ടുകാരോടും കുടുംബക്കാരോടും പിണങ്ങി നടക്കുന്നവർ. ഇവർക്ക് ശഹബാൻ മാസത്തിന്റെ ശ്രേഷ്ഠത ലഭിക്കുകയില്ല എന്ന് നബി(സ്വ )പറഞ്ഞിട്ടുണ്ട്.
0 Comments