✍🏻 സ്വാലിഹ് ചെറുകുന്ന്
ആദ്യമായി അല്ലേ അത്തരത്തിലൊരു മാളിൽ കയറുന്നത് അപ്പോ പിന്നെ ഞങ്ങൾ ഓരോ സെൽഫി ഒക്കെ എടുത്തു,,. അവിടെ ധാരാളം കടകളുണ്ട് വസ്ത്രങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും കളിപ്പാട്ടങ്ങളുടെ യും അങ്ങനെ തുടങ്ങി പലതരം കടകൾ! പലരും പലതും വാങ്ങി കൂട്ടുന്നുണ്ട്. ഞങ്ങളും വീട്ടിലേക്ക് അല്പം മിഠായി  ഒക്കെ വാങ്ങാം എന്ന് കരുതി. മിഠായി കളുടെയും മറ്റും വില കേട്ടപ്പോൾ ആദ്യം ഒന്ന് ഷോക്ക് അടിച്ചെങ്കിലും, ഞങ്ങളും വാങ്ങി അല്പം മിഠായികൾ! 
ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ട ലുലു മാളിലെ ആസ്വാദനത്തിന് ഒടുവിൽ ഞങ്ങൾ പള്ളിയിൽ കയറി അസ്വർ  നിസ്ക്കരിച്ചു. ശേഷം ഞങ്ങൾ ലുലുമാളിൽ നിന്നും പുറത്തിറങ്ങി ഒരു ഹോട്ടലിൽ നിന്ന് ചായയും കുടിച്ച് വൈകുന്നേരത്തോടെ കൊച്ചി മെട്രോയിൽ കയറി കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി യാത്ര തുടർന്നു....... 
                                                   
                                                -തുടരും-