✍🏻 അജ്മൽ മുസ്തഫ പുളിക്കൽ

രണ്ട്  ദിവസമായി വീടിന്റെ മുറ്റത്ത് പൂച്ചക്കുട്ടികൾ കളിക്കുന്നത് കണാനിടയായി ഇത് കണ്ട് ഞാൻ ഉമ്മയോട് ചോദിച്ചു: ഉമ്മ ആ തള്ള പൂച്ച പ്രസവിച്ചിട്ടുണ്ടല്ലോ  അഞ്ച്, ആറ് കുട്ടികൾ ഉണ്ട്  ആ മുലയിൽ  താമസമാക്കിയിട്ടുണ്ടെന്നും പറഞ്ഞു . ഇന്നലെ രാവിലെ ഞാൻ പത്രം വായിച്ച് കൊണ്ടിരിക്കുമ്പോൾ വീട്ടിലെ  കാറിന്റെ അടിയിൽ  പൂച്ച കുട്ടികൾ കളിക്കുന്നത് കണ്ടപ്പോഴാണ് എനിക്ക് ഓർമ്മ വന്നത് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് Dr: umarul farooqu saqafi ഉസ്താദിന്റെ ഒരു  പോസ്റ്റ് കണ്ടിരുന്നത്  കാറിന്റെ ബോണറ്റ് പൊക്കി നോക്കിയപ്പോൾ  കണ്ട പൂച്ചക്കുട്ടിയുടെ കഥ.
 ആ കഥ ഞാൻ ഉമ്മയോടും പെങ്ങളോടും പറഞ്ഞു  ഉപ്പ വന്നാൽ വൈകീട്ട് കാർ എടുക്കുമ്പോൾ ബോണറ്റ് പൊക്കി നോക്കാൻ പറയണമെന്നും പറഞ്ഞു . 
 ഉപ്പ വൈകീട്ട് കാർ എടുത്ത് പോകാൻ നിൽക്കുമ്പോൾ ഉമ്മയും പെങ്ങളും പറഞ്ഞു  ആ പൂച്ചക്കുട്ടികൾ വണ്ടിയുടെ താഴെ കളിച്ചിരുന്നു കുറച്ച് നേരമായി അവകളെ കാണാനില്ലെന്നും ചിലപ്പോൾ മുകളിലേക്ക് കയറിട്ടുണ്ടാകും മെന്നും  ഫാറുഖ് ഉസ്താദ് അവിചാരിതമായി ബോണറ്റ്  പൊക്കിയപ്പോൾ കണ്ട പൂച്ചയുടെ കഥയും പറഞ്ഞു കൊടുത്തു . ഉപ്പ തിരക്ക് പിടിച്ച് പോവാൻ നിൽക്കുകയായിരുന്നു അങ്ങനെ ഉമ്മയുടെ പെങ്ങളുടെയും  നിർബന്ധം പിടിക്കൽ കൊണ്ട് ഉപ്പ ബോണറ്റ്  തുറന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച ആരെയും വിസ്മയിപ്പിക്കുന്നതും കണ്ണചിമ്പിപ്പിക്കുന്നതുമായിരുന്നു നാല്,അഞ്ച് പൂച്ച കുട്ടിക്കൾ ബാറ്ററിക്ക് സമീപം ചുരുണ്ടു കുടിയിരിക്കുന്നു എന്നാൽ പൂച്ചക്കുട്ടിക്കൾ തങ്ങളുടെ സ്വസ്ത ജീവിതം നശിപ്പിച്ചവർ എന്ന നിലയിലാണ് ഞങ്ങളെ നോക്കിയത്.