സ്വാലിഹ് ചെറുകുന്ന്
കുടുംബം എന്ന് പറഞ്ഞാൽ കൂടുമ്പോൾ ഇമ്പമുണ്ടാകുന്ന ഒരു പ്രതിഭാസമാണ്. ജീവ ജാലങ്ങളിൽ മനുഷ്യനു മാത്രമല്ല മൃഗങ്ങൾക്കുമുണ്ട് കുടുംബങ്ങൾ. മനുഷ്യ കുടുംബം എന്ന് പറഞ്ഞാൽ മാതാവ്, പിതാവ്, സന്താനങ്ങൾ എന്നിവരടങ്ങുന്ന കുടുംബമാണ് .
മാതാ പിതാക്കളും സഹോദരങ്ങളും സന്താനങ്ങളും അവരുടെ കുട്ടികളും ചേർന്ന കുടുംബത്തിനെ കൂട്ടു കുടുംബം എന്നാണ് പേര് പറയുന്നത്. വിവാഹമാണ് കുടുംബത്തിന് തുടക്കം കുറിക്കുന്നത്.
പണ്ടു കാലങ്ങളിൽ വിവാഹം വഴിയോ വംശ പരമ്പര വഴിയോ വന്നിട്ടുള്ള ഒരു കൂട്ടം ഉത്പാദകർ, അടിമകൾ, ഭ്രിത്യർ, മറ്റു അംഗങ്ങൾ എന്നിവരെയാണ് കുടുംബം എന്നത് കൊണ്ട് സൂചിപ്പിക്കുന്നത്.
കുടുംബ ബന്ധങ്ങൾ രണ്ടു വിധം ഉണ്ട്, രക്ത ബന്ധവും , വിവാഹ ബന്ധവും. രക്ത ബന്ധം എന്ന് പറഞ്ഞാൽ ഒരേ വംശ പരമ്പരത്തിൽ നിന്നുണ്ടാവുന്ന ബന്ധങ്ങൾ ആണ് രക്ത ബന്ധം. ഉദാഹരണം:മാതാവ്, പിതാവ്, മകൻ, മകൾ, സഹോദരൻ, സഹോദരി, അമ്മാവൻ, അമ്മായി, അനന്തരവൻ, മച്ചുനൻ.
പുരുഷൻ സ്ത്രീയെ വിവാഹം കഴിക്കുന്നതിലൂടെയുണ്ടാകുന്ന ബന്ധങ്ങളെയാണ് വിവാഹ ബന്ധം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണം:ഭാര്യ, ഭർത്താവ്, അമ്മോശൻ, അമ്മായിയമ്മ, മരുമകൾ, മരുമകൻ, അളിയൻ(ഭാര്യാ സഹോദരൻ).
രക്ത ബന്ധം വഴിയോ വിവാഹ ബന്ധം വഴിയോ ദത്തെടുക്കൽ വഴിയോ ആണ് കുടുംബ ബന്ധങ്ങൾ രൂപാന്തരപ്പെടുന്നത്.
0 Comments