ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ത്വയ്ബ ഹെറിറ്റേജ് ഫൗണ്ടേഷനു കീഴിൽ നിർമിച്ച തമിഴ്നാട് സ്റ്റേറ്റ് കോയമ്പത്തൂർ പുള്ളക്കോട് ഇർശാദുൽ മുസ്'ലിമീൻ ശാഫിഈയ്യ സുന്നി ജമാഅത്ത് മസ്ജിദ് വിശ്വാസികൾക്ക് വേണ്ടി തുറന്നുകൊടുത്തപ്പോൾ..
മസ്ജിദ് ഉദ്ഘാടനത്തിനും ജുമുഅ നിസ്കാരത്തിനും മലപ്പുറം പൊന്നാനി വലിയ ജുമുഅത്ത് പള്ളി മുദരിസ് സയ്യിദ് ഹബീബ് തുറാബ് അസ്സഖാഫി പൊന്നാനി തങ്ങൾ നേതൃത്വം നൽകി.
തുടർന്ന്, ത്വയ്ബ ഖുർആൻ അക്കാദമിയുടെ ഉദ്ഘാടനവും ബഹു. സയ്യിദവർകൾ നിർവ്വഹിച്ചു.
ഹസ്റത്ത് അബ്ദുറഹീം ഇംദാദി, ഹസ്റത്ത് നൗഷാദ് സഖാഫി ചെർപ്പുളശ്ശേരി, സുഹൈൽ റബ്ബാനി, യൂസുഫ് റബ്ബാനി, ഇനായത്തുല്ലാഹ് സാഹിബ് തുടങ്ങിയ ഉലമാക്കളും ഉമറാക്കളും സംബന്ധിച്ചു.
0 Comments