TRAVEL LIFE
സ്വാലിഹ് ചെറുകുന്ന്
എന്റെ കുറെ കാലത്തെ ഒരു ആഗ്രഹമായിരുന്നു വിമാനത്തിൽ കയറുക എന്നത്. ട്രെയിനിലും ബസിലും എല്ലാം കയറിയിട്ടുണ്ട്, വിദേശത്തേക്ക് പോകാനുള്ള അവസരം ഒന്നും കിട്ടിയിട്ടില്ല. മറ്റു രാജ്യങ്ങളിലേക്ക് പോകാൻ മാത്രമാണ് വിമാനത്തിൽ കയറുക എന്നാണ് ഞാൻ ആദ്യമൊക്കെ കരുതിയിരുന്നത്. അങ്ങനെ ഒരിക്കൽ അതിനുള്ള അവസരം എനിക്ക് ലഭിച്ചു. 2018 മെയ് 14 തിങ്കളാഴ്ച ഞാനും എന്റെ രണ്ടു സുഹൃത്തുക്കളും കൂടി രാവിലെ 9 മണിക്ക് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ എത്തി. അവിടെവച്ച് ഞങ്ങൾ ചായയും ലഘുകടിയും കഴിച്ചു. കൃത്യം 9 30 ന് പരപ്പനങ്ങാടിയിൽ നിന്നും എറണാകുളം ജില്ലയിലെ ആലുവയിലേക്ക് ട്രെയിൻ കയറി. അവിടെനിന്ന് ഞങ്ങൾ കേരളത്തിലെ ഏറ്റവും വലിയ മാൾ ആയ ലുലു മാളിലേക്ക് ബസ് കയറി. ലുലു മാളിൽ കയറിയപ്പോൾ അവിടുത്തെ കാഴ്ചകൾ ഞങ്ങളെ വളരെയധികം അത്ഭുതപ്പെടുത്തി. അവിടെവച്ചു തന്നെ ഞങ്ങൾ ഉച്ച ഭക്ഷണം കഴിച്ചു, നല്ല ബിരിയാണിയും ചിക്കൻ പൊരിച്ചതും. ശേഷം അവിടെനിന്ന് ജീവിതത്തിൽ ആദ്യമായി ഞാൻ എസ്കവേറ്റർ ഇൽ കയറി.
ആദ്യമായി അല്ലേ അത്തരത്തിലൊരു മാളിൽ കയറുന്നത് അപ്പോ പിന്നെ ഞങ്ങൾ ഓരോ സെൽഫി ഒക്കെ എടുത്തു,,. അവിടെ ധാരാളം കടകളുണ്ട് വസ്ത്രങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും കളിപ്പാട്ടങ്ങളുടെ യും അങ്ങനെ തുടങ്ങി പലതരം കടകൾ! പലരും പലതും വാങ്ങി കൂട്ടുന്നുണ്ട്. ഞങ്ങളും വീട്ടിലേക്ക് അല്പം മിഠായി ഒക്കെ വാങ്ങാം എന്ന് കരുതി. മിഠായി കളുടെയും മറ്റും വില കേട്ടപ്പോൾ ആദ്യം ഒന്ന് ഷോക്ക് അടിച്ചെങ്കിലും, ഞങ്ങളും വാങ്ങി അല്പം മിഠായികൾ! ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ട ലുലു മാളിലെ ആസ്വാദനത്തിന് ഒടുവിൽ ഞങ്ങൾ പള്ളിയിൽ കയറി അസ്വർ നിസ്ക്കരിച്ചു. ശേഷം ഞങ്ങൾ ലുലുമാളിൽ നിന്നും പുറത്തിറങ്ങി ഒരു ഹോട്ടലിൽ നിന്ന് ചായയും കുടിച്ച് വൈകുന്നേരത്തോടെ കൊച്ചി മെട്രോയിൽ കയറി കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി യാത്ര തുടർന്നു.......
ഏകദേശം 45 മിനിറ്റ് ഞങ്ങൾ വിമാന യാത്ര ആസ്വദിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ വിമാനം കാലിക്കറ്റ് എയർ പോർട്ടിൽ എത്തി. അവിടെ വിമാനം താഴേക്ക് ഇറങ്ങി. ഞങ്ങൾ വിമാനത്തിൽ നിന്നും പുറത്തിറങ്ങി. ചെക്കിങ്ങിനു ശേഷം എയർപോർട്ടിൽ നിന്നും പുറത്തു വന്നു. അവിടുന്ന് ഞങ്ങൾ മൂന്നു പേരും യാത്ര പറഞ്ഞു. ഞാൻ എയർ പോർട്ട് ജംഗ്‌ഷനിൽ നിന്നും മലപ്പുറം ഭാഗത്തേക്ക് ബസ് കയറി എന്റെ വീട്ടിൽ എത്തി. യാത്ര വിശേഷങ്ങൾ കൂട്ടുകാരോടും കുടുംബക്കാരോടും പങ്കു വെച്ചു. എന്റെ ജീവിതത്തിൽ മറക്കാനാവാത്ത അനുഭവങ്ങളിൽ ഒന്നാണ് ഈ വാന യാത്ര. ഇനിയും ഇത് പോലെയുള്ള അവസരങ്ങൾ ഉണ്ടാവട്ടെ എന്ന് ഞാൻ കൊതിക്കുന്നു.
0 Comments