സൽമാൻ ഐക്കരപ്പടി
(Cheaf Editor, The Central Kerala)

ഒരു ജനാധിപത്യ രാഷ്ട്രത്തിലെ ജനവികാരത്തിന്റെ ഏറ്റവും അവസാനത്തെ പ്രയോഗമാണ്  സമരങ്ങൾ . സമരം ആശയമാണ് അതിലുപരി ജനതയുടെ ആവശ്യമാണ്.

ഇന്ത്യയെ പോലെയുള്ള ജനാധിപത്യ രാജ്യങ്ങളിൽ സമരം നടത്തുന്നതിനെതിരെ പ്രസ്താവനയിറക്കലും സമര സേനനികളെ പരിഹസിക്കും തീർത്തും ജനാധിപത്യ വിരുദ്ധമാണ്.


ഇക്കഴിഞ്ഞ രാജ്യസഭാ സമ്മേളത്തിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള മറുപടി പ്രസംഗത്തിൽ നമ്മുടെ പ്രധാനമന്ത്രി നരന്ദ്രേ മോദി കർഷക സമരം നടത്തിക്കൊണ്ടിരിക്കുന്ന സമര സേനാനികളെ " സമര ജീവികൾ " എന്ന് വിളിച്ച് പരിഹസിക്കുകയുണ്ടായി.

മിസ്റ്റർ മോദി , താങ്കളുടെ ശ്രദ്ധക്ക്. 
സമരങ്ങൾ രാജ്യത്തിന്റെ അവികസനത്തിന്റെ അടയാളമല്ല, വികസനത്തിന്റെ പ്രതീകമാണ്. അത്തരത്തിലൂടെയുള്ള സമര പക്രിയകൾ കൊണ്ടാണ് നമുക്ക് ഇന്നനുഭവിക്കാൻ സാധിക്കുന്ന സ്വാതന്ത്ര്യം ലഭിച്ചത്.

പ്രിയപെട്ട പ്രധാനമന്ത്രി ഇനിയെങ്കിലും ജനാധിപത്യ മൂല്യങ്ങളെ തരിച്ചറിയാൻ ശ്രമിക്കണം.