✍🏻 സ്വാലിഹ് ചെറുകുന്ന്
എന്റെ കുറെ കാലത്തെ ഒരു ആഗ്രഹമായിരുന്നു വിമാനത്തിൽ കയറുക എന്നത്. ട്രെയിനിലും ബസിലും എല്ലാം കയറിയിട്ടുണ്ട്, വിദേശത്തേക്ക് പോകാനുള്ള അവസരം ഒന്നും കിട്ടിയിട്ടില്ല. മറ്റു രാജ്യങ്ങളിലേക്ക് പോകാൻ മാത്രമാണ് വിമാനത്തിൽ കയറുക എന്നാണ് ഞാൻ ആദ്യമൊക്കെ കരുതിയിരുന്നത്. അങ്ങനെ ഒരിക്കൽ അതിനുള്ള അവസരം എനിക്ക് ലഭിച്ചു. 2018 മെയ് 14 തിങ്കളാഴ്ച ഞാനും എന്റെ രണ്ടു സുഹൃത്തുക്കളും കൂടി രാവിലെ 9 മണിക്ക് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ എത്തി. അവിടെവച്ച് ഞങ്ങൾ ചായയും ലഘുകടിയും കഴിച്ചു. കൃത്യം 9 30 ന് പരപ്പനങ്ങാടിയിൽ നിന്നും എറണാകുളം ജില്ലയിലെ ആലുവയിലേക്ക് ട്രെയിൻ കയറി.
വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇതിൽ ക്ലിക്ക് ചെയ്യുക
അവിടെനിന്ന് ഞങ്ങൾ കേരളത്തിലെ ഏറ്റവും വലിയ മാൾ ആയ ലുലു മാളിലേക്ക് ബസ് കയറി. ലുലു മാളിൽ കയറിയപ്പോൾ അവിടുത്തെ കാഴ്ചകൾ ഞങ്ങളെ വളരെയധികം അത്ഭുതപ്പെടുത്തി. അവിടെവച്ചു തന്നെ ഞങ്ങൾ ഉച്ച ഭക്ഷണം കഴിച്ചു, നല്ല ബിരിയാണിയും ചിക്കൻ പൊരിച്ചതും. ശേഷം അവിടെനിന്ന് ജീവിതത്തിൽ ആദ്യമായി ഞാൻ എസ്കവേറ്ററിൽ കയറി.
- തുടരും -
0 Comments