രാജ്യം 72ാമത് റിപ്പബ്ലിക് ദിനം ആഘോഷത്തിന്‍റെ നിറവിൽ. പ്രിയ വായനക്കാർക്ക് ദ സെൻട്രൽ കേരളാ ടീമിന്റെ റിപ്പബ്ലിക്ക് ദിനാശംസകൾ.
കോവിഡ് സാഹചര്യത്തിൽ രാവിലെ 9.30നാണ് ആഘോഷങ്ങൾ തുടങ്ങുക. കർഷകർ പ്രതിഷേധ സൂചകമായി ട്രാക്ടര്‍ പരേഡ് നടത്തുന്നത് കൂടി പരിഗണിച്ച് കനത്ത സുരക്ഷയിലാണ് ആഘോഷ പരിപാടികൾ.
സൈനിക കരുത്ത് പ്രകടനമാക്കുന്ന സേനാ വിഭാഗങ്ങളുടെ പരേഡ്, കലാ സാംസ്കാരിക പരിപാടികൾ, നിശ്ചല ദൃശ്യങ്ങൾ എന്നിവയാണ് പരേഡിന്‍റെ മുഖ്യ ആകർഷണം. പ്രത്യേക സാഹചര്യം പരിഗണിച്ച് പരേഡിന്‍റെ ദൂരവും സമയവും കുറച്ചിട്ടുണ്ട്. സാധാരണ 8.2 കിലോമീറ്റർ ഉണ്ടാകുന്ന പരേഡ് ഇത്തവണ 3.3 കിലോമീറ്റർ മാത്രം താണ്ടി ഇന്ത്യ ഗേറ്റിൽ അവസാനിക്കും. ഈ പ്രാവശ്യം ഡൽഹിയിൽ സ്വാമിയേ അയ്യപ്പ എന്ന് ശരണ മന്ത്രവും ഉയരും.
0 Comments