വാട്സപ്പിന്റെ സ്വകാര്യതാ നയം പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാർ . ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വാട്സപ്പ് സി ഇ ഒ വിൽ ക്കാത്കർട്ടിന് കത്തയച്ചു.
വാട്സപ്പിന്റെ ഈ നയം ഇന്ത്യക്കാരുടെ പരമാധികാരത്തിനും , തിരഞ്ഞെടുക്കാനുള്ള അവസരങ്ങളെ ഇല്ലായ്മ ചെയ്യുന്നതാണെന്നും കത്തിൽ ചൂണ്ടിക്കാണിച്ചു.
നേരത്തെ പുതിയ നയം അവതരിപ്പിച്ചതിന് പിന്നാലെ സിഗ്നൽ, ടെലഗ്രാം തുടങ്ങിയ ആപ്പുകളിലേക്ക് ഉപഭോക്താക്കൾ മാറാൻ തുടങ്ങിയിരുന്നു. അതുകൊണ്ട് തന്നെ പുതിയ സ്വകാര്യതാ നയം മെയ് വരെ നടപ്പിൽ വരുത്തില്ലെന്ന് വാട്സപ്പ് വ്യക്തമാക്കിയിരുന്നു.